ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി എത്തി; കാസര്‍കോട്ടെ യുവതി മലപ്പുറത്തെത്തിയത് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടി! യുവാവിനെ വിവാഹം കഴിക്കാൻ എത്തിയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, അവസാനം മഹിള മന്ദിരത്തിലാക്കി പോലീസ്

0
595

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി കാസര്‍കോട് നിന്ന് മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടിറങ്ങിയത്. ഭര്‍തൃമതിയായ ഇവര്‍ അടുത്തിടെ വിവാഹമോചനം നേടിയതായി പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യമാണ് യുവതി ഉന്നയിച്ചത്. ഇതിനായിരുന്നു തിരൂരങ്ങാടിയിലെത്തിയത്. പക്ഷെ അവിടെ എത്തിയപ്പോള്‍ കണ്ടത് യുവാവിന്റെ ഭാര്യയെയും മൂന്ന്​ മക്കളെയുമാണ്.

പിന്നാലെ വിവരമറിഞ്ഞു യുവതിയുടെ ബന്ധുക്കളും പിന്നാലെ എത്തിയിരുന്നു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. യുവാവിനൊപ്പം ജീവിക്കണമെന്ന നിലപാടാണ് യുവതി പ്രകടിപ്പിച്ചത്.

പിന്നാലെ വിഷയത്തില്‍ പൊലീസും ഇടപെട്ടു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവതിയെ പൊലീസ് മഹിള മന്ദിരത്തിലാക്കുകയാണ് ചെയ്തത്. നല്ല സാമ്പത്തിക ശേഷിയുള്ള യുവതിയില്‍ നിന്ന് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞുകൊണ്ട് കാമുകന്‍ പണം വാങ്ങിയിരുന്നതായും വിവരം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here