റഫറിയെ തള്ളിയിട്ട് കഴുത്തിന് ചവിട്ടി ബ്രസീൽ താരം; വധശ്രമത്തിന് കേസ്; വിഡിയോ

0
499

മൽസരത്തിനിടെ റഫറിയെ ഗ്രൗണ്ടിലേക്ക് തള്ളിയിട്ട് കഴുത്തിൽ ചവിട്ടി ഫുട്ബോൾ താരം. ബ്രസീൽ താരം വില്യം റിബെയ്റോയാണ് റഫറി റോഡ്രിഗോ ക്രിവെല്ലറോയെ ആക്രമിച്ചത്. സംഭവത്തിൽ വില്യം റിബെയ്റോയെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു.

റയോ ഗ്രാൻഡ് ഡോ സോളിലെ ഫെലിക്സ് സ്റ്റേഡിയത്തിൽ നടന്ന സോക്കർ മൽസരത്തിനിടെയാണ് സംഭവം. സാവോ പോളോ ടീമും ഗ്വാറാനി എഫ്സിയും തമ്മിലുള്ള ലീഗ് മല്‍സരത്തിന്റെ രണ്ടാം പകുതിയുടെ 14–ാം മിനിട്ടിലാണ് പ്രകോപനം ഒന്നുമില്ലാതെ ബ്രസീൽ താരം ആക്രമണം നടത്തിയത്. ഗ്വറാനി ടീമിന് ഫ്രീ കിക്കിനുള്ള അവസരം നൽകിയതാണ് രോഷത്തിന് കാരണം.

യാതൊരു ദയയും കൂടാതെ റെബെയ്റോ റഫറിയെ ഗ്രൗണ്ടിലേക്ക് തള്ളിയിടുന്നതിന്റെയും കഴുത്തിൽ ചവിട്ടുന്നതിന്റെ മറ്റ് കളിക്കാർ അവിടേക്ക് ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നു. ഇതോടെ ബ്രസീൽ താരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ആക്രമണമേറ്റ റഫറിക്ക് സാരമായ പരുക്കാണ് കഴുത്തിനേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here