മഞ്ചേശ്വരം മൊറത്തണയിൽ മദ്രസ അധ്യാപകന്റെ മൊബൈൽഫോണും കാറും കവർന്നതായി പരാതി

0
453

മഞ്ചേശ്വരം: മദ്രസ അധ്യാപകന്റെ മൊബൈൽഫോണും കാറും കവർന്ന സംഘം ഇവ തിരികെ നൽകാൻ പണം ആവശ്യപ്പെട്ടതായി പരാതി.മൊറത്തണയിൽ വാടകയ്ക്ക് താമസിക്കുന്ന കർണാടക പുത്തൂർ സ്വദേശിയായ മദ്രസ അധ്യാപകൻ കെ.ആർ. ഹുസൈൻ ദാരിമിയാണ് മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയത്.

രണ്ടുദിവസം മുൻപ് രാത്രിയിൽ ക്വാർട്ടേഴ്‌സ് അക്രമിച്ച് കടന്ന സംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനേ തുടർന്ന് കൈയിലുണ്ടായിരുന്ന മൊബൈൽഫോണും പുറത്തുനിർത്തിയിട്ടിരുന്ന കാറും കൊണ്ടുപോയി എന്നാണ് പരാതി.മൊറത്തണ സ്വദേശികളായ അസ്‌കർ, അറഫാത്ത്, മാത്തു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തു. എസ്.ഐ. കെ. ബാലചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here