പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം; കലക്ട്രേറ്റ് മാർച്ച് വിജയിപ്പിക്കും: എം.എസ്.എഫ്

0
327

ഉപ്പള: “പഠിച്ചു ജയിച്ചവരെ പഠിക്ക് പുറത്താക്കരുത് ജില്ലയിൽ അധിക ബാച്ചുകൾ അനുവദിക്കുക” എന്നീ ആവശ്യമുന്നയിച്ച് കൊണ്ട് കാസർകോട് ജില്ല എംഎസ്എഫ് കമ്മിറ്റി ഒക്ടോബർ 21ന് നടത്തുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് സവാദ് അംഗടിമുഗറിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സയ്യിദ് താഹ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഹീം പള്ളം വിഷയം അവതരിപ്പിച്ചു. മഷൂദ് ആരിക്കാടി, നമിസ് കുദ്കൊട്ടി, സിറാജ് അംഗടിമുഗർ, അൻസാർ മജീർപള്ള, ഉനൈസ് പൈവളികെ, ബിലാൽ ആരിക്കാടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഫാസി കോട്ട സ്വാഗതവും, ട്രഷറർ ജംഷീർ മൊഗ്രാൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here