വിവാഹ ദിവസം വീട്ടിൽ നിന്ന് അമ്പത് പവൻ കവർന്നു, മോഷണം നടന്നത് വിവാഹ സത്കാരത്തിനിടെ

0
392

ആറ്റിങ്ങൽ: വിവാഹ ദിവസം വരന്റെ വീട്ടിൽ നിന്ന് അമ്പത് പവൻ കവർന്നു. ആറ്റിങ്ങലിന് സമീപം അവനവഞ്ചേരിയിൽ വിവാഹ സത്കാരത്തിനിടെയായിരുന്നു സ്വർണം കവർന്നത്. മിഥുന്റെ വീട്ടിലായിരുന്നു മോഷണം.

ഇന്ന് രാവിലെയായിരുന്ന മിഥുന്റെ വിവാഹം. വൈകുന്നേരം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വീടിന് തൊട്ടടുത്തുള്ള ആഡിറ്റോറിയത്തിൽ സത്കാരം ഒരുക്കിയിരുന്നു. വധു അണിഞ്ഞിരുന്ന ആഭരണങ്ങളിൽ പകുതിയോളം വീട്ടിലെ അലമാരയിൽ വച്ചശേഷമാണ് വീട്ടുകാർ സത്കാരത്തിനായി പോയത്. തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ആറ്റിങ്ങൽ പൊലീസ് അന്വേഷണമാരംഭിച്ചു. സത്കാരത്തിന് എത്തിയവർക്കൊപ്പം എത്തിയ മോഷ്ടാവ് വീട്ടിനുള്ളിൽ കടന്ന് ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here