മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് പരിഗണനയിൽ

0
319

ഉപ്പള : മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് പരിഗണനയിലുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ എ.കെ.എം.അഷ്റഫ് എം.എൽ.എ.യെ അറിയിച്ചു. അതിർത്തി പ്രദേശമെന്നനിലയിൽ മഞ്ചേശ്വരം താലൂക്കിൽ എക്സൈസ് സർക്കിൾ ഓഫീസ് ആരംഭിക്കണമെന്ന എം.എൽ.എ.യുടെ ആവശ്യത്തിന്മേലായിരുന്നു മന്ത്രിയുടെ മറുപടി. ജില്ലയിൽ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിൽ എക്സൈസ് സർക്കിൾ ഓഫീസുണ്ട്. കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള കോയിപ്പാടി വില്ലേജിലെ ഒരേക്കറിൽ ചുറ്റുമതിൽ, ഗാർഡ് മുറി എന്നിവ നിർമിക്കുന്നതിനായി 23 ലക്ഷം രൂപയുടെ ഭരണാനുമതിയായതായും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here