ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലും നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ട്. പ്രതിഷേധ സമരങ്ങളും അറസ്റ്റും മറ്റു നടപടികളുമൊക്കെ ഉണ്ടായിട്ടും പിന്നോട്ടില്ലെന്നുതന്നെയാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
അതോടൊപ്പം തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികളില്‍ തിടുക്കം കാണിക്കാനും ഇഷ്ടമില്ലാത്തവരുടെ നടപടികള്‍ വൈകിപ്പിക്കാനും നിരസിക്കാനുമുള്ള നടപടികളുണ്ടാകുന്നതായും ആരോപണങ്ങളുണ്ട്.
ഇന്ത്യന്‍ പൗരത്വത്തിനു വേണ്ടിയുള്ള 4,046 ഹിന്ദുക്കളുടെ അപേക്ഷകള്‍ പരിഗണിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയെ അറിയിച്ചു. 2016- 2020 കാലത്ത് 4,171 വിദേശികള്‍ക്ക് പൗരത്വം അുവദിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അറിയിച്ചു.
പൗരത്വം ലഭിച്ചവരില്‍ 1,089 പേര്‍ പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്. ഗുജറാത്ത്- 751, രാജസ്ഥാന്‍- 535, മധ്യപ്രദേശ്- 446, മഹാരാഷ്ട്ര- 303 ഹരിയാന- 301, ഡല്‍ഹി- 146 എന്നിങ്ങനെയും പൗരത്വം നല്‍കി. കേരളത്തില്‍ 65 പേര്‍ക്കാണ് പൗരത്വം നല്‍കിയതെന്നും കേന്ദ്രം അറിയിച്ചു.
Home  Latest news  പൗരത്വ നടപടികളുമായി കേന്ദ്രം മുന്നോട്ട്: 4,046 ഹിന്ദുക്കളുടെ അപേക്ഷകള്‍ പരിഗണനയില്‍; 4,171 വിദേശികള്‍ക്ക് പൗരത്വം അനുവദിച്ചു
