ഉപ്പള ജനപ്രിയയിൽ യുവാവിനെ മർദ്ദിച്ചതായി പരാതി

0
431

ബന്തിയോട്: യുവാവിനെ മൂന്നംഗ സംഘം തടഞ്ഞ് നിർത്തി മർദ്ദിച്ചതായി പരാതി. പെരിങ്കടിയിലെ ഇസഹാഖി(36)നെ മംഗളൂരുവിലെ
നാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ജനപ്രിയയിൽ വെച്ച് മൂന്ന് പേർ തലക്കടിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടെ ടൈൽസിന്റെ കഷണം നെഞ്ചിലേക്ക്  വലിച്ചെറിയുകയുമായിരുന്നുവെന്നാണ് പരാതി.

രണ്ടര മാസം മുമ്പ് ഇസഹാഖ് ഒരു വ്യക്തിയോട് സ്ഥലം വാങ്ങിയിരുന്നു. സ്ഥലമുടമക്ക് പണം നൽകരുതെന്നും പണം മറ്റൊരാൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

LEAVE A REPLY

Please enter your comment!
Please enter your name here