മംഗൽപാടി പഞ്ചായത്ത്‌ എൽ.ഡി.എഫ് കമ്മിറ്റി പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

0
353

ഉപ്പള : ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിച്ചു ലക്ഷദീപിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി പഞ്ചായത്ത്‌ എൽ.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപ്പള പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ ആർ ജയാനന്ദൻ സമരം ഉൽഘടനം ചെയ്തു. രാഘവൻ ചേരാൾ അധ്യക്ഷത വഹിച്ചു. ഫാറൂഖ് സിറിയ, സാദിഖ് ചെറുഗോളി, ഹരീഷ് ഷെട്ടി, ഗംഗാധരൻ അടിയോടി എന്നിവർ പ്രസംഗിച്ചു. എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത്‌ കൺവീനർ ഹമീദ് കോസ്മോസ് സ്വാഗതവും രവീന്ദ്ര ഷെട്ടി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here