അവര്‍ നമ്മുടെ സഹോദരങ്ങള്‍, ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ല: രാഹുല്‍ ഗാന്ധി

0
211

വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’, രാഹുല്‍ പറഞ്ഞു.

വയനാട്ടില്‍ യു.ഡി.എഫ് പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയയാളാണ് ജോയ്‌സ്.

പരാമര്‍ശം വിവാദമായതോടെ ജോയസ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം ജോയ്‌സിന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു.

രാഹുലിനോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി ആക്രമിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here