മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തോക്കും രണ്ട് തിരകളുമായി രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ മഞ്ചേശ്വരം പാവൂരിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരേയും തോക്കും തിരകളും കാറുകളും പിടികൂടിയത്. നിരവധി കേസിലെ പ്രതികളാണ് പിടിയിലായതെന്നാണ് വിവരം.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Home  Latest news  മഞ്ചേശ്വരം പാവൂരിൽ  തോക്കും തിരകളുമായി രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു
