സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 47,474 രൂപയായയി. 24 കാരറ്റ് പത്ത് ഗ്രാമിന്റെ വിലിയിൽ 0.10ശതമാനമാണ് ഇടിവുണ്ടായത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.