ന്യൂഡൽഹി: സ്വകാര്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സീന് 250 രൂപ ഈടാക്കാമെന്നു കേന്ദ്ര സർക്കാർ. 150 രൂപ വാക്സീനും 100 രൂപ സർവീസ് ചാർജും ഉൾപ്പെടെയാണിത്. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണു രണ്ടാംഘട്ട വാക്സിനേഷൻ നടക്കുക. മാർച്ച് ഒന്നിനാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്.
രണ്ടാംഘട്ട വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളെവാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന രീതിയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുന്നൂറോളം സ്വകാര്യ ആശുപത്രികളില്‍ ഒരുക്കങ്ങള്‍ നടത്തി. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ http://sha.kerala.gov.in/list-of-empanelled-hospitals/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം ഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുന്നത് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റു രോഗബാധിതര്‍ക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വാക്‌സിനേഷന്‍ തുടര്‍നടപടികള്‍ സ്വീകരികരിക്കുന്നതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.