സര്‍വേ ഫലങ്ങൾ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്, യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നതിൻ്റെ സൂചനയെന്ന് കെപിഎ മജീദ്

0
227

മലപ്പുറം: തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ അം​ഗീകരിച്ച് മുസ്ലീം ലീ​ഗ്. യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഈ വസ്തുത അം​ഗീകരിച്ചു കൊണ്ടു തന്നെ ആവശ്യമായ പ്രവർത്തന പരിപാടികൾ തങ്ങൾ കൊണ്ടുവരുമെന്നും മുസ്ലീം ലീ​ഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീ​ദ് പറഞ്ഞു.

മലബാർ മേഖലയിലും തെക്കൻ മേഖലയിലും സർവേകൾ പ്രവചിച്ചതിലും കുറച്ച് സീറ്റുകൾ കൂടി യു.ഡി.എഫിന് കിട്ടും. സർവേ റിപ്പോർട്ടുകളെ തള്ളിക്കളയണ്ടേതില്ലെങ്കിലും പ്രാഥമിക റിപ്പോർട്ട് എന്ന നിലയിൽ യുഡിഎഫ് അതിനെ മനസിലാക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യും.

രാഷ്ട്രീയ പ്രവർത്തനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകാൻ യുഡിഎഫിന് പ്രചോദനമാക്കുന്നതാണ് സർവേ ഫലങ്ങളെന്നും പ്രതിസന്ധികളെ അതിജീവിച്ച് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പറഞ്ഞ കെപിഎ മജീദ് സർവേകൾ പ്രവചിച്ച തരത്തിലുള്ള പിന്തുണ മുഖ്യമന്ത്രി പിണറായി വിജയന് കിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here