തിരുവനന്തപുരം: അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി വെന്തുമരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിനയാണ് ദാരുണമായി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് അല്‍ഫിന മരണപ്പെട്ടത്.