വാലന്റൈൻസ് ഡേ പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗം, നിരോധിക്കണമെന്ന് ബജ്റംഗ് ദൾ: പകരം ‘അമർ വീർ ജവാൻ ദിനം’

0
196

ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ തീവ്ര ഹിന്ദു സംഘടനകൾ രംഗത്ത്. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണിതെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നും ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകരാണ് പലയിടങ്ങളിലും പ്രകടനം നടത്തിയത്.

ഹൈദരാബാദിൽ സംഘടിച്ചെത്തിയവർ വാലന്റൈൻ ആശംസ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യൻ സംസ്കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും സംഘടന പറയുന്നു.  വാലന്റൈൻ ആഘോഷങ്ങൾ നിർത്തി അമർ വീർ ജവാൻ ദിനമായി ആചരിക്കണമെന്ന ആവശ്യവും ബജ്റംഗ്ദൾ ഉന്നയിച്ചിട്ടുണ്ട്. പുൽവാമയിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here