പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റെ അനുമതി ആവശ്യമില്ല; ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി

0
171

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് വിവാഹിതരാകുന്നതിന് കുടുംബത്തിന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതി. വ്യക്തികളുടെ പൂർണസമ്മതമാണ് പ്രധാനമെന്നും കുടുംബത്തിനോ സമുദായത്തിനോ അതിൽ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മകൾ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിച്ചുവെന്നും ഇത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ ഹർജിയിലാണ് കോടതി വിധി.

ഈ വിഷയത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് പോലീസ് 8 ആഴ്ചയ്ക്കകം മാർഗരേഖയുണ്ടാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

കർണാടകയിലെ ബെലഗാവി ജില്ലയിൽ ഇപ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here