പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്വദേശിവത്കരണം

0
281

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങളുടെ വിസ്‍തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്.

30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്‍തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ തുടങ്ങിയ തസ്‍തികകളിലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക. ശുചീകരണ തൊഴില്‍ പോലുള്ള താഴേക്കിടയിലുള്ള ജോലികളില്‍ ഇത് ബാധകമാവുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here