പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു; 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു !

0
234

2021 ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാർത്ഥികൾക്കായുള്ള കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ജനപക്ഷം (സെക്യൂലർ). ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി പി. സി. ജോർജിനെ പ്രഖ്യാപിച്ചു. ഷോൺ ജോർജ് ആണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

‘2021 ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കേരള ജനപക്ഷം (സെക്യൂലർ) സ്‌ഥാനാർത്ഥിയായി ശ്രീ. പി. സി. ജോർജിനെ പ്രഖ്യാപിക്കുന്നു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച്‌ 3-ന് കോട്ടയത്ത്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുന്നതാണ്. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. ഇ.കെ.ഹസ്സൻകുട്ടി, ചെയർമാൻ’ പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഷോൺ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here