നൂറാം ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇഷാന്ത് ശര്‍മ; പന്തുകൊണ്ടല്ല ബാറ്റുകൊണ്ടാണ്

0
522

അഹമ്മദാബാദ്: കരിയറിലെ നൂറാം ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. പന്തുകൊണ്ടല്ല ബാറ്റുകൊണ്ടാണ് ഇഷാന്ത് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അപൂര്‍വനേട്ടത്തിനുടമയായത്.

ഇംഗ്ലണ്ട് സ്പിന്നര്‍ ജാക് ലീച്ച് എറിഞ്ഞ മത്സരത്തിലെ 51-ാം ഓവറിലെ ആദ്യ പന്ത്  ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് ലോംഗ് ഓഫിന് മുകളിലൂടെ പറത്തി മത്സരത്തിലെ ആദ്യ സിക്സ് നേടിയ ഇഷാന്ത് 100 ടെസ്റ്റ് നീണ്ട കരിയറിലെ ആദ്യ സിക്സ് കൂടിയാണ് ഇന്ന് സ്വന്തമാക്കിയത്. ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കടക്കാന്‍ പാടുപെട്ട മത്സരത്തില്‍ 10 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്ത് ഇന്ത്യക്ക് നേരിയ ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

100 ടെസ്റ്റില്‍ നിന്ന് 8.38 ശരാശരിയില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 746 റണ്‍സടിച്ചിട്ടുള്ള ഇഷാന്ത് 84 ബൗണ്ടറികള്‍ നേടിയിട്ടുണ്ടെങ്കിലും കരിയറില്‍ ആദ്യമായാണ് സിക്സ് അടിക്കുന്നത്.

നൂറാം ടെസ്റ്റില്‍ ഒരു വിക്കറ്റും 10 റണ്‍സും സ്വന്തമാക്കിയ ഇഷാന്തിന് രണ്ടാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യേണ്ടിവന്നതുമില്ല. ആദ്യ ഇന്നിംഗ്സില്‍ ഡോം സിബ്ലിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളില്‍ എത്തിച്ച ഇഷാന്ത് പുതുതായി നിര്‍മിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആദ്യ വിക്കറ്റിനുമടയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here