വീട്ടുമുറ്റത്തെ ഗെയ്റ്റ് ദേഹത്ത് വീണു രണ്ടു വയസുകാരൻ മരിച്ചു. വയനാട് കമ്പളക്കാട് കുളങ്ങോട്ടിൽ ഷാനിബ് അഫ്നിത ദമ്പതികളുടെ മകൻ മുഹമ്മദ് യാമിലാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. വശത്തേക്ക് വലിച്ചു മാറ്റുന്ന രീതിയിൽ സ്ഥാപിച്ച ഇരുമ്പ് ഗെയിറ്റാണ് യാമിലിന്റെ ദേഹത്തേക്ക് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.