കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ

0
213

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തു. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.

റെയില്‍വേ പൊലീസിന്റെ പതിവ് പരിശോധനയിലാണ് ട്രെയിനിന്റെ ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

കസ്റ്റഡിയില്‍ എടുത്ത യാത്രക്കാരിക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ചെന്നൈയില്‍ നിന്ന് തലശ്ശേരിക്കാണ് യാത്രക്കാരി ടിക്കറ്റ് എടുത്തിരിക്കുന്നത്.

ഇവര്‍ ചെന്നൈ സ്വദേശിനിയാണ്. കസ്റ്റഡിയില്‍ എടുത്ത ഇവരെ ചോദ്യംചെയ്ത ശേഷമേ കൂടുതല്‍ കാര്യം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here