ഇടതുമുന്നണിക്ക് തുടര്‍ഭരണമെന്ന് ട്വന്റിഫോര്‍ സര്‍വ്വേ; ‘ജനമനസിലെ മുഖ്യമന്ത്രി പിണറായി’

0
194
ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്വന്റിഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ. എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകള്‍ വരെയാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്.

സര്‍വ്വേയില്‍ പങ്കെടുത്ത 42.38 ശതമാനം പേരാണ് എല്‍ഡിഎഫ് ഭരണം തന്നെയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടത്. 40.72 ശതമാനം പേര്‍ യുഡിഎഫിനെയും 16.9 ശതമാനം പേര്‍ എന്‍ഡിഎയെയും പിന്തുണച്ചു.

പൊതുജനങ്ങളുടെ മനസിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. 30 ശതമാനം പേരാണ് പിണറായി വിജയനെ മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരുമാണ് പിന്തുണച്ചത്. കെകെ ശൈലജ ടീച്ചര്‍: 11 ശതമാനം, ഇ ശ്രീധരന്‍: 10 ശതമാനം, കെ സുരേന്ദ്രന്‍: 9 ശതമാനം.

LEAVE A REPLY

Please enter your comment!
Please enter your name here