തൃശൂർ: 25 സെൻറ് വരെയുള്ള ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിക്കാമെന്ന് റവന്യു വകുപ്പ്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് 27 (എ) പ്രകാരമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്താനുള്ള ഫീസ് നിരക്ക് സംബന്ധിച്ച് വ്യാഴാഴ്ച പുറത്തിറങ്ങിയ സർക്കുലറിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
2017 ഡിസംബർ 30 വരെ ഒന്നായ ഭൂമി, അതിന് ശേഷം തിരിച്ച് 25 സെേൻറാ അതിനു താഴെയോ വിസ്തീർണമുള്ള േപ്ലാട്ടുകളാക്കിയിട്ടുണ്ടെങ്കിൽ അവക്ക് ഈ സൗജന്യം ബാധകമല്ല. അവ ഒന്നായി കണക്കാക്കിയാണ് ഫീസ് ഈടാക്കേണ്ടതെന്ന് റവന്യൂ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഒരേക്കറിന് മുകളിലുള്ള ഭൂമിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്ന വ്യത്യാസമില്ലാതെ ഫെയർ വാല്യുവിെൻറ 20 ശതമാനം ആയിരിക്കും ഫീസ് നിരക്ക്. തരം മാറ്റിയ ഭൂമിയിലുള്ള കെട്ടിട നിർമാണത്തിന് നിലവിലെ നിരക്ക് തുടരും. മേൽപറഞ്ഞ ഭേദഗതിക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.