ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന സിറ്റിസൺ ട്രോഫി 2021 അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 2ന് തുടക്കമാകും. ഉപ്പള മണ്ണാംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക.
ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. ഉപ്പള, മാഗ്ലൂർ, മൊഗ്രാൽ, കമ്പാർ, കുമ്പള, കാസറഗോഡ്, പട്ട്ള, മേൽപറമ്പ്, നീലേശ്വരം, പടന്ന, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള 12 ടീമുകളാണ് ടൂർണ്ണമെന്റിൽ മാറ്റുരക്കുന്നത്.