പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണച്ച സാംസ്‌കാരിക, മത നേതാക്കള്‍ക്ക് സമന്‍സ്. ഡോ. ജെ ദേവിക, നാസര്‍ ഫൈസി കൂടത്തായി, കെകെ ബാബുരാജ്, എന്‍പി ചെക്കുട്ടി, ഹമീദ് വാണിയമ്പലം, ടിടി ശ്രീകുമാര്‍ തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.
2019 ഡിസംബര്‍ 17 ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് സമന്‍സ്.
ശബരിമല-പൗരത്വ സമരങ്ങള്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം എല്‍ഡിഎഫിന്റെ മുന്നില്‍ വന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസുകളുടെ സ്വഭാവം പരിഗണിച്ചാണ് പിന്‍വലിക്കുന്നതില്‍ തീരുമാനം ഉണ്ടാവൂ എന്നും എല്ലാ കേസുകളും പിന്‍വലിക്കാനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.