സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ സർക്കാർ ചെലവഴിച്ചത്‌ 72,500 രൂപ!

0
181

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ചെലവ് ചുരുക്കൽ ഉത്തരവ് ഇറക്കിയ മുഖ്യമന്ത്രി, സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ ചെലവഴിച്ചത് 72,500 രൂപ. പേനകൾ വാങ്ങിയത് സി.പിഎം നിയന്ത്രണത്തിലുള്ള സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയിൽ നിന്നാണ്. തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

പുതുവത്സരത്തിൽ സാമൂഹ്യനേതാക്കൾക്ക് സമ്മാനിച്ച സർക്കാർ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനാണ് പേന വാങ്ങിയിരുന്നത്.

സാമൂഹ്യ സംഘടനാ നേതാക്കൾക്ക് പേന വാങ്ങാൻ സർക്കാർ ചെലവഴിച്ചത്‌ 72,500 രൂപ!

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിനിടെയായിരുന്നു കൂടിക്കാഴ്ചകൾ.

LEAVE A REPLY

Please enter your comment!
Please enter your name here