വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ പരിശോധന സൗജന്യം; പ്രവാസികള്‍ക്ക് ആശ്വാസ നടപടി

0
434

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് നിന്ന നാട്ടില്‍ എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍ടി- പിസിആര്‍ പരിശോധനയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കിയത്. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം.

നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കോവിഡില്ല സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഇതിന് പുറമേ വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ ടെസ്റ്റിന് വിധേയമാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രവാസികള്‍ മുഖ്യമായി ഉന്നയിച്ചത്. അതിനാല്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

1800 രൂപയാണ് പരിശോധനയ്ക്കായി ഈടാക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഭൂരിഭാഗം പ്രവാസികളും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ഇത് ഒഴിവാക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here