റൊട്ടി മാവില്‍ തുപ്പിയ ശേഷം ആഹാരമുണ്ടാക്കുന്ന വീഡിയോയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വീഡിയോകളുമായി സോഷ്യൽ മീഡിയ

0
335

ന്യൂഡൽഹി : കുഴച്ച മാവില്‍ തുപ്പിയ ശേഷം തന്തൂര്‍ റൊട്ടിയുണ്ടാക്കിയെന്ന വിഡിയോ സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ സുഹൈൽ എന്നയാളെ പോലീസ് പിടികൂടിയിരുന്നു.10-15 വർഷമായി തുപ്പിയ ശേഷമാണ് താൻ ആഹാരം ഉണ്ടാക്കുന്നതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഫെബ്രുവരി 16ന് നടന്ന സംഭവത്തിൽ 21നാണ് സുഹൈൽ അറസ്റ്റിലായത്. ഇതിന് പിന്നാലെ നിരവധിയാളുകൾ തുപ്പിയ ശേഷം ആഹാരം പാകം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയിലൂടെ പ്രചരിക്കുന്നുണ്ട്.

ചിക്കൻ കറി പാക്ക് ചെയ്യുന്നതിന് മുൻപ് കവറിലേയ്ക്ക് തുപ്പുന്നയാളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ ബ്രെഡ് മുറിച്ച ശേഷം അതിൽ തുപ്പൽ പുരട്ടുന്നതും വ്യക്തമായി കാണാം. ഈ വീഡിയോകളെല്ലാം എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും സുഹൈലിന്റെ പ്രവൃത്തി പുറംലോകം അറിഞ്ഞതോടെയാണ് ഇത്തരം സംഭവങ്ങൾ ഓരോന്നായി  പുറത്തുവരുന്നത്.

സുഹൈലിന്റെ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇയാളെ കരാർ എൽപ്പിച്ചവരെയും ചോദ്യം ചെയ്യും. സുഹൈലിനൊപ്പം മുൻപ് ജോലി ചെയ്തവരെയും സുഹൈലിന്റെ ഫോൺ കോളുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here