മുസ്ലിങ്ങൾ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ആഗ്രഹിക്കുന്നെന്ന ബി.ജെ.പി എം.എൽ.എയുടെ പരാമർശം വിവാദമാകുന്നു. ബിഹാറിലെ ബി.ജെ.പി നേതാവ് ഹരി ഭൂഷൺ താക്കൂറാണ് വിവാദ പരാമർശം നടത്തിയത്.
മുസ്ലിങ്ങളുടെ പ്രത്യുത്പാദന നിരക്ക് ഹിന്ദുക്കളെക്കാൾ കൂടുതലാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ഇവർ ആഗ്രഹിക്കുന്നതെന്നുമാണ് എം.എൽ.എ പറഞ്ഞത്.
സംസ്ഥാനത്തെ ജനന നിരക്കിൽ വലിയ തോതിൽ കുറവുണ്ടായെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഹരി ഭൂഷൺ.
ബിഹാറിൽ ജനന നിരക്ക് കുറഞ്ഞുവെന്നത് ശരിയാണ്. എന്നാൽ ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമാണെന്നും മുസ്ലിങ്ങൾക്കിടയിൽ ജനന നിരക്ക് കുറഞ്ഞിട്ടില്ലെന്നുമാണ് ഹരി ഭൂഷൺ പറഞ്ഞത്.
ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം കൊണ്ടുവരണം. രാജ്യത്തുള്ള വിഭവങ്ങൾ വളരെ കുറവാണെന്നം എം.എൽ.എ പറഞ്ഞു.
ബിഹാറിലെ ബിസ്ഫി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ഹരി ഭൂഷൺ.