മകളെ ആക്രമിച്ച പുലിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു -വീഡിയോ

0
275

ബെംഗളൂരു: മകളുടെ കാലില്‍ കടിച്ച് ആക്രമിച്ച പുലിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്നു. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. ഹാസനിലെ അരസിക്കരയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിക്കവെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പുലി ചാടിവീഴുകയായിരുന്നു. രാജഗോപാലിന്റെ മകള്‍ കിരണിനെയാണ് പുലി ആക്രമിച്ചത്.

മകളുടെ കാലില്‍ പുലി കടിക്കുന്നത് കണ്ടതോടെ രാജഗോപാല്‍ പുലിയുടെ കഴുത്തില്‍ പിടുത്തമിട്ടു. പുലി തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും രാജഗോപാല്‍ പിടിവിട്ടില്ല. രാജഗോപാലിന്റെ മുഖത്ത് പരിക്കേറ്റു. പുലി ചത്തു എന്നുറപ്പാക്കിയ ശേഷമാണ് രാജഗോപാല്‍ പിടിവിട്ടത്. ഇയാളുടെ ഭാര്യ ചന്ദ്രമ്മക്ക് പരിക്കില്ല. രാജഗോപാല്‍ പുലിയെ കൊലപ്പെടുത്തിയ ശേഷമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here