പാലക്കാട്∙ ആലത്തൂർ കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങിമരിച്ചു. ഒാട്ടോറിക്ഷാഡ്രൈവർ പളളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെയുള്ള കുളത്തിൽ ഒരുമണിയോടെയായിരുന്നു ദുരന്തം.
നിറയെ വെള്ളമുണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിതാഴുന്നത് കണ്ട അയൽപക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികളുമായി നാട്ടുകാർ ആശുപത്രയിലെത്തിയെങ്കിലും 3 പേരും മരിച്ചു.