ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നിന്നാല്‍ ബംഗാളിലെ സ്ഥിതിയുണ്ടാകുമെന്ന് കെ.പി.എ മജീദ്

0
182

ന്യൂനപക്ഷങ്ങള്‍ ഇടത്പക്ഷത്തോടൊപ്പം നില്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് മുസ്‍ലിം ലീഗ്. 33 വര്‍ഷം സി.പി.എം ഭരിച്ച പശ്ചിമ ബംഗാളില്‍ പട്ടിക ജാതിക്കാരെക്കാള്‍ പിന്നിലാണ് മുസ്‍ലിംങ്ങളെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള കാര്യമോര്‍ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

ന്യൂനപക്ഷ സംരക്ഷണമെന്നത് സ്വയംസംഘടിച്ച് വര്‍ഗീയ ശക്തികളെ നേരിട്ട് നടപ്പാക്കാവുന്ന ഒന്നല്ല. അത് ഇടതുപക്ഷ ജനാധിപത്യ ശക്തികളോടൊപ്പം ചേര്‍ന്ന് നിന്നുകൊണ്ട് നടപ്പാക്കേണ്ട കാര്യമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിന് മറുപടി പറയുകയായിരുന്നു കെ.പി.എ മജീദ്.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത മുഖ്യമന്ത്രി, നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥയാണുള്ളതെന്നും സമരം ചെയ്ത പണ്ഡിതന്മാര്‍ക്കെതിരെ പോലും കേസ്സെടുത്തുവെന്നും മജീദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here