ബദിയടുക്ക: കാലടി സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം എം.എസ്. ഡബ്ല്യൂ. വിദ്യാർഥികളുടെ ദശദിന സഹവാസ ക്യാമ്പ് ‘നെളികെ തെളികെ’ സമാപിച്ചു.
നവജീവൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി. ടി. സുരേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.
അസി. കോഓർഡിനേറ്റർ പ്രകാശൻ പാലായി, ഹെഡ് മിസ്ട്രസ് പി.കെ.തങ്കമണി, ഷാഫി ചൂരിപ്പള്ളം, എ.ബാലകൃഷ്ണൻ, ഇ.വി.ഉണ്ണികൃഷ്ണൻ, നിരഞ്ജൻ പെർഡാല, രാജേഷ് കുമാർ അഗൽപാടി, അധ്യാപകരായ സുനിൽ കുമാർ, അൻഷീദ്, യഹ്‌യ, ഉദൈഫ് സംസാരിച്ചു.
ക്യാമ്പ് ഇൻ ചാർജ്ജ് ഡോ. അനിത ക്യാമ്പ് അവലോകനം നടത്തി.
കോ ഓർഡിനേറ്റർ അനിറ്റ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീലക്ഷ്മി സ്വാഗതവും രാഹുൽ കൃഷ്ണ നന്ദിയും പറഞ്ഞു.
പെർഡാല കൊറഗ കോളനിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചു വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ നടത്തി.
കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.