കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്‌ക്ക്. പുതുക്കിയ വോട്ടര്‍ പട്ടിക തയ്യാറായി. ഇതനുസരിച്ച് ജില്ലയില്‍ 10,35,042 വോട്ടര്‍മാരുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,17,110. ഇതില്‍ 1,08789 പേരു പുരുഷന്മാരും 1,08321 സ്‌ത്രീ വോട്ടര്‍മാരുമാണ്. രണ്ടാം സ്ഥാനത്ത് കാഞ്ഞങ്ങാട് മണ്ഡലമാണ്. 102509 പുരുഷ വോട്ടര്‍മാരും 111569 സ്‌ത്രീ വോട്ടര്‍മാരും അടക്കം 2,14,080 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌ത്രീ വോട്ടര്‍മാര്‍ ഉള്ള മണ്ഡലം കൂടിയാണ്.
വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം ഉദുമ മണ്ഡലത്തിലാണ്. 2,08696 വോട്ടര്‍മാരാണുള്ളത്. ഇവിടെ 102150 പുരുഷ വോട്ടര്‍മാരും 106546 സ്‌ത്രീ വോട്ടര്‍മാരുമാണ്. തൃക്കരിപ്പൂരില്‍ 198460 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 94110 പുരുഷ വോട്ടര്‍മാരും 104349 സ്‌ത്രീ വോട്ടര്‍മാരുമാണുള്ളത്.
ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തിലാണ്- 196696. ഇവരില്‍ 98240 പുരുഷ വോട്ടര്‍മാരും 98456 സ്‌ത്രീ വോട്ടര്‍മാരുമാണ്.