കോഴിക്കോട് നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടു പോയി; അഹമ്മദിനെ മോചിപ്പിക്കണമെങ്കില്‍ നല്‍കേണ്ടത് ഒരു കോടി രൂപ!

0
238

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. തൂണേരി മുടവന്തേരി സ്വദേശി മേക്കര താഴെ കുനി എം ടികെ അഹമ്മദിനെ (53) യാണ് ഇന്ന് പുലര്‍ച്ചെ ബലമായി കാറില്‍ തട്ടിക്കൊണ്ട് പോയത്.

അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം ബലമായി കാറില്‍ പിടിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും, ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞതും നാട്ടുകാരെ അറിയിച്ചതും.

ഖത്തറില്‍ അഹമ്മദിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പല ഫോണില്‍ നിന്നുമായി അഹമ്മദിന് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായും ബന്ധുക്കളും വെളിപ്പെടുത്തുന്നു. അതേസമയം, അഹമ്മദിനെ വിട്ടുകിട്ടണമെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഫോണില്‍ വിളിച്ച് പറഞ്ഞതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here