കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ബംഗളൂരുവില്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

0
209

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബംഗളൂരു കോർപറേഷൻ. കേരളത്തിലെ ഉയർന്ന ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കാണ് തീരുമാനത്തിന് പിന്നിൽ. 72 മണിക്കൂറിന് മുൻപെടുത്ത ആര്‍ ടി – പി.സി.ആര്‍ പരിശോധന ഫലമാണ് ഹാജരാക്കേണ്ടത്. സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ഇത് സംബന്ധിച്ചു ബംഗളൂരു കോർപറേഷൻ നിർദേശം നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വരുന്നവർ പരിശോധനക്ക് വിധേയരായി പരിശോധന ഫലം വരുന്നത് വരെ ക്വോറന്റൈനിൽ കഴിയണമെന്നും ബംഗളൂരു കോർപറേഷൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here