കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ; നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാടും ബംഗാളും

0
239

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നു. തമിഴ്‌നാടും പശ്ചിമബംഗാളുമാണ്‌ പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീൻ നിർബന്ധമാക്കി. കേരളത്തിൽനിന്നെത്തുന്ന വിനോദസഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഊട്ടിയിൽ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഊട്ടിയിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടിവരും.

പശ്ചിമ ബംഗാൾ കേരളമടക്കം നാല് സംസ്ഥാനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ബംഗാളിലെത്തുന്നവർ കോവിഡ് നെഗറ്റീവ് ആർടി-പിസിആർ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിർദേശം.

72 മണിക്കൂറിനടയിൽ നടത്തിയ പരിശോധന ഫലമാണ് യാത്രക്കാർ ഹാജരാക്കേണ്ടത്. ശനിയാഴ്ച മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here