കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം നാളെ തുടങ്ങും

0
240

ചെർക്കള: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വെള്ളിയാഴ്ച ജില്ലാ കൗൺസിൽ യോഗം നടക്കും. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് വി.കെ.അജിത്ത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനം വൈകീട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ സമാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here