കൂട്ടി ഇന്നും; ഗ്യാസിനും പെട്രോളിനും ഡീസലിനും

0
202

രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഒരു സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വന്നു. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയാവും സബ്‍സിഡിയില്ലാത്ത സിലിണ്ടറിന് നല്‍കേണ്ടിവരിക. മുന്നുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്.

അതിനിടെ തുടർച്ചയായ എട്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 90 രൂപക്കടുത്തെത്തി. തിരുവനന്തപുരത്ത് 90 രൂപക്ക് മുകളിലാണ് പെട്രോൾ വില.

LEAVE A REPLY

Please enter your comment!
Please enter your name here