കുറവില്ലാതെ കൊവിഡ്: കേരളത്തിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കർണാടകയും

0
230

കർണാടകത്തിൽ കേരളത്തിൽ നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. കേരളത്തിൽ നിന്ന് യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി സർക്കാരിനോട് നിർദേശിച്ചു. നിർദേശത്തിൽ സർക്കാർ തീരുമാനം ഇന്ന് അറിയിക്കും. കേരളത്തിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നിർദേശം.
നേരത്തെ അഞ്ച് ജില്ലകളിൽ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിര്‍ന്ധമാക്കിയിരുന്നു.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക്  മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും. നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here