കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

0
220

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടിച്ചത്.

ദുബായില്‍നിന്ന് ഞായറാഴ്ച രാവിലെ  എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. സഹദില്‍നിന്ന് 670 ഗ്രാമും നൂറുദ്ദീനില്‍നിന്ന് 156 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്.

കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക്കുമാര്‍, ബി യദുകൃഷ്ണ, കെ വി രാജു, സന്ദീപ്കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here