കാസര്‍കോട്: ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരു ദിവസം ഒരു വാര്‍ഡില്‍ ഒരു കുടുംബം പരിശോധന നടത്താനുള്ള പദ്ധതി നടപ്പിലാക്കാന്‍ ജില്ലാതല കൊറോണ കോര്‍കമ്മറ്റി യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി പതിനാല് ദിവസം ഏറ്റവും കൂടുതല്‍ കുടുംബാംഗങ്ങളെ കോവിഡ് പരിശോധനക്ക് ഹാജരാക്കുന്ന ഗ്രാമ പഞ്ചായത്തിന് ജില്ലാ കലക്‌ടറുടെ പുരസ്‌ക്കാരം നല്‍കും.
യോഗത്തില്‍ ജില്ലാ കലക്‌ടര്‍ ഡി സജിത് ബാബു ആധ്യക്ഷം വഹിച്ചു. മാസത്തില്‍ ഒരു തവണ അധ്യാപകരും വിദ്യാര്‍ത്ഥികളും കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചു.