കോട്ടയം∙ എൻസിപി പിളർന്നു. മാണി സി. കാപ്പൻ അടക്കം 10 പേർ രാജി വച്ചു. നാളെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എംഎൽഎ സ്ഥാനം രാജി വക്കില്ല. മുന്നണി മാറിയപ്പോൾ തോമസ് ചാഴികാടൻ എംപി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എംഎൽഎ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു.
മന്ത്രി എം.എം. മണി വാ പോയ കോടാലിയെന്ന് കാപ്പൻ ആരോപിച്ചു. ഇന്ന് പാലായിൽ എത്തുന്ന ഐശ്വര്യ കേരള യാത്രയിൽ കാപ്പൻ പങ്കെടുക്കും. ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.