ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി മരണത്തിന് കീഴടങ്ങി

0
302

കാസര്‍കോട്: ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ശേഷം ന്യൂമോണിയയും കോവിഡും ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ മൊയ്തു-മറിയുമ്മ ദമ്പതികളുടെ മകളും കുഞ്ചത്തൂര്‍ മാഡയിലെ ഷാഫിയുടെ ഭാര്യയുമായ ഫാത്തിമത്ത് നൗഷീന (30)യാണ് മരിച്ചത്.

നൗഷീന രണ്ടാഴ്ചമുമ്പ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതിനിടെയാണ് അസുഖം പിടിപെട്ടത്. പരിശോധനയില്‍ ന്യൂമോണിയയും കോവിഡ് പോസിറ്റീവും സ്ഥിരീകരിച്ചിരുന്നു. അതിനിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മയ്യത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുന്നില്‍ ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

അബ്ദുല്ല, ഐസ എന്നിവര്‍ മറ്റു മക്കളാണ്. സഹോദരങ്ങള്‍: ബുഷ്‌റ, ഷബാന.

LEAVE A REPLY

Please enter your comment!
Please enter your name here