ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്ക് ഭേദമായി ഹിറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എത്തുമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. പരിക്ക് പൂര്‍ണമായി ഭേദമാകാത്ത ജഡേജ പരമ്പരയില്‍ നിന്ന് പൂര്‍ണമായും പുറത്തായിരിക്കുകയാണ്.
ഓസീസ് പര്യടനത്തിനിടെ പരിക്കേറ്റ ജഡേജ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റോടെ ടീമിനൊപ്പം ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോഡുള്ള ജഡേജയും മടങ്ങിവരവ് ടീം ഏറെ ആഗ്രഹിച്ചിരുന്നതുമാണ്. ഈ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ തിരശീല വീണിരിക്കുന്നത്.
നാല് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20യുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നുണ്ട്. അതിലും ജഡേജയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജഡേജയുടെ പകരക്കാരനായി യുവതാരം വാഷിംഗ്ടണ്‍ സുന്ദറാണ് ടീമിലുള്ളത്. ബാറ്റിംഗില്‍ തിളങ്ങുന്ന സുന്ദറിന് എന്നാല്‍ ബോളിംഗില്‍ ശോഭിക്കാനാകുന്നില്ല. എന്നിരുന്നാലും ബാറ്റിംഗ് പ്രകടനം മുന്‍ നിര്‍ത്തി സുന്ദറിനെ ടീമിന ടീമില്‍ നിലനിര്‍ത്തിയേക്കും. ഈ മാസം 13ന് ചെന്നൈയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.