ന്യൂദല്‍ഹി: പ്രചരണമേഖലയില്‍ ബിജെപിയുണ്ടാക്കിയ വലിയ നേട്ടത്തെ മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷം പേരെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം.
‘ജോയിന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ’ എന്ന പേരില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരണം ആരംഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ആകെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് അഭിമുഖം നടത്തിയാണ് അഞ്ച് ലക്ഷം പേരെ കോണ്‍ഗ്രസ് തെരഞ്ഞെടുക്കുക.
ദേശീയ, സംസ്ഥാന, ജില്ലാ തലത്തില്‍ 50000 ഭാരവാഹികളെ ഇക്കാര്യം നടപ്പില്‍ വരുത്തതിന് വേണ്ടി നിയോഗിക്കും. മേല്തട്ടിലെടുക്കുന്ന തീരുമാനം താഴെ തട്ടിലെത്തിക്കുക എന്നതാണ് ഇവര്‍ക്കുള്ള ഉത്തരവാദിത്വം.
കൊവിഡ് മഹാമാരിക്ക് കാലത്ത് സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരുന്നു. ബിജെപിയെ താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ സംവിധാനം വളരെ ശുഷ്ക്കരമാണ് എന്ന പത്ത് മാസത്തെ അനുഭവത്തിലൂടെ കോണ്‍ഗ്രസ് മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ നീക്കം.