അപകീര്‍ത്തികരമായ വാര്‍ത്ത: കൈരളി ടി.വിക്കും ദേശാഭിമാനിക്കുമെതിരെ പി.കെ ഫിറോസിന്റെ വക്കീല്‍ നോട്ടീസ്

0
299

കോഴിക്കോട്: യൂത്ത് ലീഗിനെതിരേ ഉയര്‍ത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിക്കെതിരെയും ദേശാഭിമാനി ദിനപത്രത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരവും വാസ്തവവിരുദ്ധവുമായ വാര്‍ത്തകളാണ് ഇവര്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ചാണ് നോട്ടിസയച്ചിരിക്കുന്നത്.

മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റിയംഗമെന്ന വ്യാജേന പത്ര സമ്മേളനം നടത്തിയ യൂസുഫ് പടനിലം എന്ന വ്യക്തിക്കെതിരെയും വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. കത്വയിലെയും ഉന്നാവോയിലെയും പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കായി പിരിച്ച പണത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കാണിച്ചായിരുന്നു യൂത്തുലീഗിനെതിരേ യൂസുഫ് പടനിലം വാര്‍ത്താ സമ്മേളനം നടത്തിയത്. ഹൈക്കോടതി വക്കീല്‍ മുഹമ്മദ് ഷാ ആണ് പി.കെ ഫിറോസിന് വേണ്ടി നോട്ടീസ് അയച്ചിട്ടുള്ളത്. വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here