ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്; അഞ്ച് മരണം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

0
319

ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം. റോത്തക്കിലാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെയാണ് മരിച്ചത്. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകൻ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here