ചെന്നൈ: സാമുദായിക സൌഹാര്‍ദ്ദം ഉറപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരുലക്ഷം രൂപ നല്‍കി മുസ്ലിം വ്യവസായി. ഇസ്ലാം വിരുദ്ധമായ പ്രചാരണങ്ങള്‍ വ്യാപകമാവുമ്പോള്‍ മതസാഹോദര്യം ഉറപ്പിക്കാനാണ് ഈ ശ്രമമെന്നാണ് ഹബീബ് വിശദമാക്കുന്നത്. സ്വമേധയ ആണ് സംഭാവനയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നമ്മള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കളാണ് എന്ന വിശ്വാസത്തിലാണ് പണം നല്‍കുന്നതെന്നും ഹബീബ് പറയുന്നു.
മുസ്ലിം വിശ്വാസം പിന്തുടരുന്നവരെ ഹിന്ദു വിരോധികളെന്ന നിലയില്‍ ചിത്രീകരിക്കപ്പെടുന്നതില്‍ ഖേദമുണ്ടെന്നും ഹബീബ് പറയുന്നു. ഒരു നല്ല ലക്ഷ്യത്തിനായി സംഭാവന ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഹബീബ് പറഞ്ഞു. ഏറെക്കാലമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ളതാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും ഹബീബ് പറയുന്നു. ചെന്നൈയില്‍ ഹിന്ദുമുന്നണിയാണ് രാമക്ഷേത്രത്തിനായി സംഭാവന ശേഖരിക്കുന്നത്.